¡Sorpréndeme!

അമ്മയെയും മുസ്ലിമാക്കാൻ ഹാദിയ ശ്രമിച്ചു | Oneindia Malayalam

2017-12-01 560 Dailymotion

Will Continue fight To get Her Back As Akhila, Not Hadiya, Says Father Ashokan

ഹാദിയ ഇപ്പോള്‍ സേലത്തെ ഹോമിയോ കോളജിലാണുള്ളത്. കോളജില്‍ കനത്ത സുരക്ഷയിലാണ് ഹാദിയയുള്ളത്. ഇതോടെ വൈക്കത്തെ വീട്ടില്‍ അച്ഛൻ അശോകനും അമ്മ പൊന്നമ്മയും തനിച്ചായിരിക്കുകയാണ്. ഈ വീടിനുമുണ്ട് പൊലീസ് സുരക്ഷ. ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് ഹാദിയ. ഹാദിയയുടെ അച്ഛൻ അശോകനും അമ്മ പൊന്നമ്മയും ഇന്ത്യൻ എക്സ്പ്രസിന് ഒരഭിമുഖം നല്‍കിയിരുന്നു. മകളെ തിരിച്ചുകിട്ടാൻ ഏതറ്റം വരെയും പോകും എന്നാണ് അച്ഛൻ അശോകൻ പറയുന്നത്. അഖില എന്ന ഹാദിയ ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ശേഷമാണ് അശോകന്റെ നിയമപോരാട്ടം ആരംഭിക്കുന്നത്. മകളെ കാണാനില്ലെന്ന അശോകന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കേ ആയിരുന്നു ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം. മെയില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുകയും മാതാപിതാക്കളുടെ സംരക്ഷണയില്‍ വീട്ടിലേക്ക് വിടുകയും ചെയ്തു.